നടൻ രാമുവിന്റെ മകൾ അമൃത വിവാഹിതയായി. തൃശൂർ വച്ച് നടന്ന ചടങ്ങിൽ മലയാള സിനിമാ ലോകത്തെ പ്രമുഖരാണ് പങ്കെടുത്തത്. സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രജിത്ത് എന്നിവർ കുടുംബസമേതം പങ്കെടുത്തു. പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങി സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിഥികളായി എത്തി.
പൃഥ്വിരാജ്–ഇന്ദ്രജിത്ത് എന്നിവരുടെ അച്ഛനായ നടൻ സുകുമാരൻ രാമുവിന്റെ ബന്ധുവാണ്. ഭരതൻ സംവിധാനം ചെയ്ത ഓർമയ്ക്കായി എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.